ജീലാനി ക്ലാസ്സ്‌ റൂമില്‍ ലൈവ്

20 Jan

Thursday, January 20, 2011ജീലാനി ക്ലാസ്സ്‌ റൂമില്‍ ലൈവ് അThursday, January 20, 2011ജീലാനി ക്ലാസ്സ്‌ റൂമില്‍ ലൈവ് അബ്ബാസ്‌ ഫൈസി വഴിക്കടവ് കോട്ടക്കല്‍ അങ്ങാടിയില്‍ സംസാരിക്കുന്നു ………വിഷയം ………… സുന്നത് ജമാഅത്ത് – സലഫിസം …….. ബൈലക്സ്‌ ….. ജീലാനി ക്ലാസ്സ്‌ റൂമില്‍ ലൈവ് ഉണ്ടായിരിക്കുന്നതാണ് …….. ഏവര്‍ക്കും സ്വാഗതം ….. ബ്ബാസ്‌ ഫൈസി വഴിക്കടവ് കോട്ടക്കല്‍ അങ്ങാടിയില്‍ സംസാരിക്കുന്നു ………വിഷയം ………… സുന്നത് ജമാഅത്ത് – സലഫിസം …….. ബൈലക്സ്‌ ….. ജീലാനി ക്ലാസ്സ്‌ റൂമില്‍ ലൈവ് ഉണ്ടായിരിക്കുന്നതാണ് …….. ഏവര്‍ക്കും സ്വാഗതം …..   inian time : 6.30

Advertisements

ELECTRONIC THASBEEH

11 Jan

NOW ELECTRONIC THASBEEH AVAILABLE IN THIS SITE …………………..

GO TO FAVOURITE LINKS ……..

2 .  ELECTRONIC THASBEEH ………………..

CLICK AND ENTER BY CLICKING …………DUKHOOL………….

AND START ………..DIKR…………….PRESSING ANY……………..KEY IN YOUR KEY BOARD……………

JAZAKALLAHU KHAIR ……………….

തിരുനബി(സ): ദര്‍ശന ഭാഗ്യം സിദ്ധിച്ചാല്‍ …

29 Dec

മഫാതീഹുല്‍ മഫാതീഹ് ’ എന്ന കൃതിയില്‍ പറയുന്നു: വല്ലവനും നബി(സ)സ്വപ്നം കണ്ടാല്‍ അവന്റെ അന്ത്യം നന്നായി തീരുന്നതാണ് .നബി (സ) യുടെ ശുപാര്‍ശ ലഭിക്കുകയും അവന്‍ സ്വര്ഗ്ഗാവകാശി യാവുകയും ചെയ്യുന്നു .തനിക്കും തന്റെ മാതാപിതാക്കള്‍ക്കും അള്ളാഹു പൊറുത്തു തരുന്നു .പന്ത്രണ്ടു തവണ ഖുര്‍-ആന്‍ ഖത്തം തീര്‍ത്ത പോലുള്ള പ്രതിഫലം ലഭിക്കുന്നു. മരണ വേദന ലഘൂകരിക്കപെടുകയും ഖബര്‍ ശിക്ഷയില്‍ നിന്ന് അവനു സുരക്ഷിതനാവുകയും ചെയ്യുന്നു. അന്ത്യ നാളിലെ ഭീതികളില്‍ നിന്ന് അവനു സംരക്ഷണം കിട്ടുന്നു.

ഇഹപര ആവശ്യങ്ങള്‍ പൂര്തീകരിക്കപെടുകയും ചെയ്യുന്നു.”

ഞാന്‍ പറയട്ടെ—മുഴുവന്‍ പ്രവാചക സ്നേഹികളും തിരുദര്‍ശനം ആഗ്രഹിക്കുന്നു.

ഏറ്റം മഹത്തായൊരു ആഗ്രഹമാണിത്. ഇത് ഏതൊരുത്തനു സഫലമാകുന്നുവോ അവനു അള്ളാഹു രഹസ്യ ജ്ഞാനങ്ങള്‍ ചൊരിഞ്ഞു കൊടുക്കുന്നു. അങ്ങിനെയവന്‍ പ്രവാചക പ്രകാശത്തിന്റെ സാഗരത്തില്‍ വിലയിക്കുകയും നീന്തുകയും ചെയ്യുന്നു.

അള്ളാഹു പറയുന്നു “അള്ളാഹു അവന്‍ ഉദ്ദേശിക്കുന്നവരോട് പ്രത്യേക കരുണ കാണിക്കുന്നു.”(അല്‍ ബഖറ 105 , ആലു ഇംറാന്‍. 74) “താങ്കളുടെ രക്ഷിതാവ് അവനുദ്ദേശിച്ചത് സ്രഷ്ടിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്യുന്നു.”(അല്‍ ഖസ്വസ്‌ :68 ) ദര്‍ശനം നിനവില്‍ നബി (സ) യെ ഉണര്‍ച്ചയില്‍ ദര്‍ശിക്കാന്‍ കഴിയുമോ.? മഹാനായ ഇബ്നു ഹജര്‍ ഹൈതമി (റ)യോട് ഇത് ചോദിക്കപെട്ടപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി തന്റെ ഫതാവല്‍ ഹദീസിയ്യയില്‍ (പേജ് 225) ഇങ്ങനെ കാണാം:ഒരു വിഭാഗം അതിനെ നിഷേധിക്കുന്നു. മറ്റൊരു വിഭാഗം സാധ്യമാണെന്നും പറയുന്നു, അത് സാധ്യമാകുമെന്നതാണ് സത്യം.വിശ്വസ്തരായ സജ്ജനങ്ങള്‍ ഇത് അംഗീകരിച്ചു പറഞ്ഞിട്ടുണ്ട്. മാത്രമല്ല ബുഖാരി ഉദ്ദരിച്ച ഒരു നബി വചനം ഇതിനു ലക്ഷ്യമായി അവര്‍ എടുത്തു കാട്ടുകയും ചെയ്യുന്നു.

നബി(സ) പറയുന്നു: “എന്നെ വല്ലവനും സ്വപ്നം കണ്ടാല്‍ പിന്നീട് ഉണര്ച്ചയിലും അവന്‍ എന്നെ കാണുന്നതാണ് .”(ബുഖാരി :6592,മുസ് ലിം:2266) അതായത് തന്റെ നഗ്ന നേത്രങ്ങള്‍ കൊണ്ട് തന്നെ കാണുന്നതാണ്, അല്ല അക കണ്ണ് കൊണ്ട് കാണു മെന്നാണ് വിവക്ഷയെന്നും പറയപ്പെടുന്നു. എന്നാല്‍ അന്ത്യ നാളില്‍ കാണുമെന്നാണ് ഇതിന്റെ ഉദ്ദേശ്യം എന്ന് ധരിക്കുന്നത് ശരിയല്ല. കാരണം , സ്വപ്നം കണ്ടവരും അല്ലാത്തവരുമായ മുഴുവന്‍ സമുദായവും അന്ത്യനാളില്‍ നബിയെ കാണുന്നതാണല്ലോ. അപ്പോള്‍ ഉണര്ച്ചയില്‍ കാണുമെന്ന് കരാര്‍ ചെയ്തതിന്റെ ഉദ്ദേശ്യം ഐഹിക ലോകത് ഒരു തവണയെങ്കിലും കാണുമെന്ന് തന്നെയാണ്. സാധാരണ ജനങ്ങള്‍ക്ക്‌ ഈ സൌഭാഗ്യം ലഭിക്കുന്നത് മരണസന്ന വേളയിലത്രേ.പ്രവാചകരെ നേരിട്ട് ദര്‍ശിക്കാതെ ആത്മാവ് വിട്ടു പിരിയുകയില്ല.അങ്ങിനെ പ്രവാചകര്‍ നല്‍കിയ കരാര്‍ പാലിക്കപെടുന്നു.എന്നാല്‍ ചില അസാധാരണ വ്യക്തികള്‍ക്ക് ഉണര്ച്ചയിലുള്ള ദര്‍ശനം മരണവേളക്ക് മുന്‍പ്‌ ഉണ്ടായേക്കാം. പല പ്രാവശ്യം ഉണ്ടായേക്കാം.തങ്ങളുടെ യോഗ്യത,പ്രവചകരോടുള്ള ബന്ധം, തിരു ചര്യയെ പിന്പറ്റല്‍ ഇതിന്റെ യൊക്കെ തോതനുസരിച്ചാവും ആ ദര്‍ശനം. തിരുചര്യ പിന്തുടരുന്നതില്‍ കാണിക്കുന്ന വീഴ്ചകള്‍ ദര്‍ശനത്തിനു വിഘ്നമാവും .

അല്ലാമ സയ്യിദ്‌ മുഹമ്മദ്‌ അലവി മാലികി തന്റെ “ദഖായിറുല്‍ മുഹമ്മദിയ്യ”

എന്ന കൃതിയില്‍ രേഖപെടുതിയത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു.”വല്ലവനും എന്നെ സ്വപ്നം കണ്ടാല്‍ പിന്നീട് ഉണര്ച്ചയില്‍ അവന്‍ എന്നെ കാണുന്നതാണ്.”എന്ന നബി വചനത്തെ കുറിച്ച് പണ്ഡിതന്മാര്‍ പറയുന്നു.”ദുനിയാവില്‍ തന്നെ കാണുമെന്നതാണ് ഇതിന്റെ താല്പര്യം .മരണാസന്ന വേളയിലെങ്കിലും കാണാതിരിക്കില്ല. പരലോകത്ത് കാണുമെന്നാണ് ഇതിന്റെ താല്പര്യം എന്ന് വ്യഖ്യാനിച്ചവര്‍ക്ക് പണ്ഡിതന്മാര്‍ മറുപടി കൊടുത്തിട്ടുണ്ട്‌. സ്വപ്നം കണ്ടവരും അല്ലാത്തവരുമായ വിശ്വാസികള്‍ അഖിലവും പരലോകത്ത് വെച്ച് പ്രവാചകരെ കാണുമെന്ന് നിരവധി നബി വചനങ്ങള്‍ സാക്ഷീകരിക്കുന്നുണ്ട്. തന്നെയുമല്ല സത്യനിഷേധികളും കപട വിശ്വാസികളുമൊക്കെ പരലോകത്ത് നബിയെ കാണുന്നതാണ്. നബിയുടെ മഹനീയ സ്ഥാനങ്ങള്‍ അവര്‍ക്കപ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നതാണ്. എന്നാല്‍ പൂര്‍ണ്ണ വിശ്വാസികള്‍ ദുനിയാവില്‍ തന്നെ ഉണര്ച്ചയില്‍ നബിതങ്ങളെ ദര്‍ശിക്കുന്നതാണ് .അത്തരം വിശ്വാസികളുടെ ഹൃദയത്തെ അള്ളാഹു ഇങ്ങിനെ വിശേഷിപ്പിക്കുന്നു.”അതൊരു വിളക്കുമാടം പോലെയാണ്.അതില്‍ ഒരു വിളക്കുണ്ട്.വിളക്ക് സ്ഫ്ടികത്തിനകത്താണ്.സ്ഫടികം ഒരു നക്ഷത്രം പോലെയിരിക്കുന്നു.കിഴക്ക് ഭാഗത്ത് ഉള്ളതോ പടിഞ്ഞാറു ഭാഗത്ത് ഉള്ളതോ അല്ലാത്ത അനുഗ്രഹിത ഒലിവ് വൃക്ഷത്തില്‍നിന്നാണ് അതിനു ഇന്ധനം നല്‍കപ്പെടുന്നത്. അതിന്റെ എണ്ണ തീ തട്ടിയില്ലെന്കിലും പ്രകാശിതമാവുന്നു.പ്രകാശത്തിനു മേല്‍ പ്രകാശം.”(അന്നൂര്‍ 35) “സത്യ വിശ്വാസിയുടെ ഹൃത്തടം ജ്ഞാനവും അറിവും കൊണ്ട് അള്ളാഹു പ്രകാശമാക്കുമെന്നതിന്റെ ഉപമയാണിത്.ഇത് പോലുള്ള ഹൃദയത്തിനുടമകളാണ് നബിയെ ഉണര്‍ച്ചയില്‍ കാണാനും അദൃശ്യങ്ങള്‍ അറിയാനും അര്‍ഹരായവര്‍.”( ദഖായിറുല്‍

മുഹമ്മദിയ്യ) ഈ ദര്‍ശനത്തിനുള്ള അര്‍ഹതക്ക് വേണ്ടി ഞാന്‍ അല്ലാഹുവിനോട് തേടുന്നു. ആ വഴിയില്‍ അവന്‍ നമ്മെ പ്രകാശിപ്പിക്കട്ടെ. അവന്‍ സര്‍വ്വ ശക്തനും ഉത്   രം നല്കുന്നവനുമെത്രേ .

തിരുദര്‍ശനം സാധ്യമാകുന്നത് എങ്ങിനെ…….?

തിരു ദര്‍ശനത്തി നുതകുന്ന ഫാഇദകള്‍ (ഉപകാര വചനങ്ങള്‍) പറയാം.

 

 1. ഖദര്‍ സൂറത്ത് 21 പ്രാവശ്യം ഓതുക .സൂര്യനുദിക്കുമ്പോഴും ,അസ്തമിക്കുമ്പോഴും .എങ്കില്‍ നബി(സ) സ്വപ്നം കാണുന്നതാണ്.

(വസാഇലുശ്ശാഫി;421)

 2. സൂറത്ത് കൌസര്‍ ഒരുരാത്രി ആയിരം തവണ പാരായണം ചെയ്യുക,എങ്കില്‍ തിരു ദര്‍ശനമുണ്ടാവുന്നതാണ് (വസാഇലുശ്ശാഫി;424) ഇത് പരീക്ഷിച്ചു ബോധ്യപെട്ട കാര്യമാണ് .

3. പ്രവാചകരെ സ്വപ്നം കാണണമെന്ന ഉദ്ദേശത്തോടെ സൂറത്ത് മുസ്സമ്മില്‍ 41 തവണ ഒതുക. . (വസാഇലുശ്ശാഫി;418)എങ്കില്‍ കാണുമെന്ന് തീര്‍ച്ച .ഇത് പരീക്ഷിച്ചു ബോധ്യപ്പെട്ടിട്ടുണ്ട് അല്ലാഹുവിനു സ്തുതി.

  

4. ഖസീദത്തില്‍ അസ്റാറില്‍ പറയുന്നു.വെള്ളിയാഴ്ച ദിവസം ആയിരം തവണ ഖദര്‍ സൂറത്ത് പാരായണം ചെയ്യുന്നവര്‍ നബി (സ) യെ സ്വപ്നം കാണാതെ മരണപ്പെടുക യില്ലെന്ന്, ചില പണ്ഡിതന്മാര്‍ അരുള്‍ ചെയ്തിട്ടുണ്ട്.

  

5. സൂറത്തുല്‍ കൌസറിന്റെ പ്രത്യേകതയില്‍ ചിലര്‍ പറയുന്നു. വെള്ളിയാഴ്ച രാവു അത് ആയിരം പ്രാവശ്യം പാരായണം ചെയ്യുകയും ആയിരം പ്രാവശ്യം സ്വലാത്ത് ചെല്ലുകയും ചെയ്‌താല്‍ നബി (സ) യെ സ്വപ്നം കാണുന്നതാണ്. ഞാന്‍ പറയട്ടെ ധാരാളം പേര്‍ പ്രിശോധിച്ചരിഞ കാര്യമാണ്.

  

6. ചില മഹത്തുക്കള്‍ പറയുന്നു. വെള്ളിയാഴ്ച രാവ് പാതി കഴിഞ്ഞു ആയിരം തവണ ഖുറൈശ് സൂറത്ത് പാരായണം ചെയ്യുകയും വുള് ചെയ്തു ശുദ്ധിയോടെ ഉറങ്ങുകയും ചെയ്താല്‍ നബിദര്‍ശനം ഉണ്ടാവുന്നതാണ്. ഇതും പരീക്ഷിച്ചിട്ടുണ്ട്.

 

 7. ഇബ് നു അബ്ബാസ്‌ (റ)പറയുന്നു.”ഇഖ് ലാസ് സൂറത്ത് ആയിരം തവണ ഒരു രാവില്‍ പരായണം ചെയ്‌താല്‍ നബി (സ) യെ സ്വപനം കാണുന്നതാണ്. ഇത് പരിശോധിച്ച് ബോധ്യപെട്ടിട്ടുണ്ട്.

 

 8. ഇബ് നു അബ്ബാസ്‌ (റ) നിവേദനം. വെള്ളിയാഴ്ച രാവ് രണ്ടു റക്അത് നിസ്കരിക്കുക .ഓരോ റക്അതി ലും ഫതിഹക്ക് ശേഷം 25 പ്രാവശ്യം ഇഖ് ലാസ് സൂറഃ ഒതുക . നിസ്കരനന്തരം ആയിരം പ്രാവശ്യം നബിയ്ടെ മേല്‍ ഈ സ്വലാത്ത് ചെല്ലുക.

(സ്വല്ലല്ലാഹു അലാ മുഹമ്മദിന് നബിയ്യില്‍ ഉമ്മിയ്യി ).എങ്കില്‍ അടുത്ത വെള്ളിയഴ്ച്ചക്കുള്ളില്‍ നബി(സ) യെ കിനാവ് കണ്ടാല്‍ അവന്റെ ദോഷങ്ങള്‍ അള്ളാഹു പൊറുത്തു തരുന്നതാണ്.(ശൈഖു യൂസുഫു നബ് ഹാനി യുടെ സആദത്തുദ്ദാറൈന്‍ നോക്കുക :489)

 

9. വെള്ളിയാഴ്ച രാവ് രണ്ടു റക്അത് നിസ്കരിക്കുക.ഓരോ റക്അതി ലും ഫാതിഹക്ക് ശേഷം ആയത്തുല്‍ കുര്‍സിയ്യ് അഞ്ചു തവണ വീതം ഒതുക നിസ്കരനന്തരം ധാരാളം സ്വലാത്ത് ചെല്ലുക എങ്കില്‍ ദര്‍ശനം ഉണ്ടാകും. ഇത് സംബന്ധമായി ഒരു ഹദീസ്‌ ഖുതുബുല്‍ അക്താബു തങ്ങളുടെ മേല്‍ “അല്‍ അദ്കാര്‍”എന്ന കൃതിയില്‍ ഉള്ളതായി “മഫാതീഹുല്‍ മഫാതീഹ്”എന്ന കൃതിയില്‍ പറഞ്ഞിട്ടുണ്ട്.

 

10. നബി(സ)അരുള്‍ ചെയ്തതായി നിവേദനം.വല്ലവനും എന്നെ കിനാവ് കാണണമെന്നു ദ്ദേശിക്കുന്നു എങ്കില്‍ വെള്ളിയാഴ്ച രാവ് രണ്ടു റക്അത് നിസ്കരിക്കട്ടെ .ഈ രണ്ടു റകഅതുകളായി. ഓരോ റക്അതിലും ഫാതിഹക്ക് ശേഷം വള്ളുഹാ,അലം നഷ്റഹ്,ഇന്നാ അന്‍സല്‍നാഹു,ഇദാ സുല്‍സിലത്തില്‍ അര്‍ളു എന്നീ സൂറത്തുകള്‍ ഓതുകയും നിസ്കാര ശേഷം 70 പ്രാവശ്യം എന്റെ മേല്‍ സ്വലാത്ത് ചെല്ലുകയും ചെയ്യട്ടെ . എങ്കില്‍ എന്നെ കിനാ കാണുന്നതാണ്.

WELCOM TO BEYLUX JEELANI CLASS ROOM

8 Dec

السلام عليكم

اللهم صل على سيدنا محمد و على آله و صحبه و سلم

Assalamu Alaikum… We invite you to Jeelani Class Room in Beyluxe Today:Wednesday LIVE Q&A Session Led By Usthad Majeed Hudhawi @ 9.30 PM India/8 PM UAE,Oman/7 PM Saudi,Kuwait,Qatar/Subject= Auliyaakkal:Ethirppum Vasthudhayum… ഔലിയാക്കള്‍ എന്ത് കൊണ്ട് എതിര്ക്ക പെടുന്നു? ” ഉസ്താദ് അബ്ദുല്‍ മജീദ്‌ ഹുദവിയുടെ ലൈവ് പ്രഭാഷണവും സംശയ നിവാരണവും 9:30 pm India/8 PM UAE,Oman/7 PM Saudi,Kuwait,Qatar- WELCOME TO JEELANI CLASS ROOM Live Samshaya Nivarana Class innu rathri Jeelani Class Roomil. Vishayam= Aouliyakkal Ethirppum Vasthudhayum. 9:30 pm India/8 PM UAE,Oman/7 PM Saudi,Kuwait,Qatar (((In Jeelani Class Room, Beyluxe:24 Hours=Twareeqath Vishadheekaranam))) ( LIVE Samshaya Nivarana Class on all Sunday and Wednesday Led By Usthad Majeed Hudhawi @ 9.30 PM India/8 PM UAE,Oman/7 PM Saudi,Kuwait,Qatar) With Regards,

DOWN LOAD BEYLUXE AND LOGIN TO THE PROGRAMM

ASSALAMU ALAIKUM

 

ഖലീഫമാരെ അംഗീകരിക്കുക.

20 Nov

PATTURUMAL..!!!

15 Nov

ചാനലില്‍ പട്ടുറുമാല്‍ പരിപാടിയില്‍ പങ്കെടുക്കുന്ന പത്തൊന്‍പതും

ഇരുപതും വയസ്സുള്ള തരുണീ മണികളെ  അന്യരുടെ മുമ്പില്‍ 

പാട്ട് പാടാന്‍ വിട്ടയക്കുന്ന എത്ര എത്ര മുസ്ലിം മാതാപിതാക്കള്‍ 

നമ്മുടെ മുമ്പില്‍ ഉള്ളത്  ? അവര്‍ അല്ലാഹുവിന്റെ ശിക്ഷ ഓര്‍കാത്തത് കൊണ്ടല്ലേ  പെണ്മക്കളെ അന്യ പുരുഷന്മാരുടെയും മറ്റും മുമ്പിലേക് 

വിട്ടു കൊടുക്കുന്നത്  പട്ടുറുമാല്‍  പരിപാടിയുടെ ആള്‍കാര്‍ തികച്ചും 

മുസ്ലിംകള്‍ ഒന്നും അല്ലല്ലോ ? ഇനി മുസ്ലിംകള്‍ ആണെങ്കില്‍ തന്നെ

നമ്മുടെ പോന്നു മക്കളുടെ സൌന്ദര്യം ആസ്വദിക്കുന്നത് അന്യരല്ലേ ?

ഇതിനൊക്കെ ആരെയാണ് നാം 

കുറ്റം പറയേണ്ടത് ? നമ്മുടെ പണ്ഡിതന്മാര്‍ അവരുടെ ദൌത്യം 

കഴിവിന്റെ പരമാവധി ഉപയോഗിക്കുന്നു അവര്‍ക്ക് എല്ലാറ്റിനും 

ഒരു പരിധി ഉണ്ടല്ലോ ,

ഈ മാതാപിതാക്കളെ നാം എങ്ങിനെ ഉപദേശിക്കും ?

എത്ര മുസ്ലിം ചെറുപ്പക്കാരികള്‍ ആണ് ഇന്ന് അന്ന്യ മതക്കാരുടെ 

കൂടെ ഒരു കൂസലും കൂടാതെ ഇറങ്ങി പോകുന്നത് ?

ഇതിനു ആരാണ് ഉത്തരവാദികള്‍ ?

മാതാപിതാക്കള്‍ അല്ലെ ?

ഇതിനൊക്കെ പ്രധാന കാരണം എന്താണെന്ന് നാം ചിന്തിച്ചിട്ടുണ്ടോ ?

ഒരേ ഒരു കാരണം മാത്രമാണ് എല്ലാവര്ക്കും കിട്ടുക ????

അതെ നാം നമ്മുടെ മക്കളെ വേണ്ടതുപോലെ 

മത വിദ്യഭ്യാസം കൊടുക്കുന്നില്ല ””’

ഇന്ന് ചിലര്‍ക് മതത്തോട്‌, അതിന്റെ കര്കഷമായ 

നടപടിയോട് വെറുപ്പാണ് ‘””” വിശുദ്ധ ഖുര്‍ആനിലൂടെ

അള്ളാഹു ഉണര്‍ത്തിയത് ”’بلهم اضل നാല്‍കാലി മൃഗങ്ങളെകാല്‍

 അധപ്പതിച്ഛവരാന് എന്നാണു.

ബുദ്ധി കൂര്‍മത ഉള്ളവര്‍ക് അല്‍പ വാചകം പോരെ , 

കാര്യം മനസ്സിലാകാന്‍ എന്തിനാ കുറെയേറെ 

ദുനിയാവിന്റെ സുഖത്തിന്റെ പിന്നാലെ പോകുന്ന ,

പരിശുദ്ധ ദീന്‍ കാറ്റില്‍ പറത്തുന്ന രക്ഷിതാക്കളെ ,

പെണ്മക്കളെ ഒരു നിമിഷം ചിന്തിക്കുക “”””

അടുത്ത നിമിഷം നമ്മുടെ അവസ്ഥ എന്തായിരിക്കും ??????     

മരിക്കേണ്ടേ?……….അതു നമ്മുടെ ചെരിപ്പിന്റെ

വാറിനേക്കാള്‍ അടുത്തല്ലേ?…………….

അള്ളാഹു നമ്മെയും നമ്മുടെ സമുദായത്തേയും

കാത്തു രക്ഷിക്കുമാറാകട്ടെ (ആമീന്‍ )

عيد مبارك كل عام انتم بخير

15 Nov

This slideshow requires JavaScript.